kakkad-accident
കക്കാട് മേഖലയിൽ നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ വാഹനപകടങ്ങൾക്കെതിരെ സംഘടിപ്പിച്ച ബോധവൽക്കരണ കുടുംബസദസ്സ് നഗരസഭാ ചെയർപെഴ്‌സൺ കെ.ടി റഹീദ ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: വാഹനപകടങ്ങൾ പെരുകുകയും മരണങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കക്കാട് മേഖലയിൽ നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ റോഡിലെ സുരക്ഷ, ജീവൻ രക്ഷ ബോധവത്ക്കരണ കുടുംബസദസ്സ് നടത്തി. കക്കാട് മിഫ്താഹുൽ ഉലൂലം മദ്രസയിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്‌സൺ കെ.ടി റഹീദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ‌ഖ്‌ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. എം.വി.ഐ അബ്ദുൽകരീം ചാലിൽ ക്ലാസെടുത്തു. വാഹനപകടത്തിൽ മരിച്ച ലുഖ്മാനുൽ ഹഖീമിന്റെ മയ്യിത്ത് നമസ്‌കാരവേളയിൽ പള്ളിയിൽ വാഹനപകടങ്ങൾക്കെതിരെ ഹെൽമറ്റ് ബോധവൽക്കരണം നടത്തിയ കക്കാട് മഹല്ല് സെക്രട്ടറി കെ. മരക്കാരുട്ടിയെ അനുമോദിച്ചു. കൗൺസിലർമാരായ ഇ.വി സലാം , വി ആരിഫ. സുബൈദ ഒള്ളക്കൻ, ടി,ടി റുഖിയ, കെ. മരക്കാരുട്ടി, എം.പി ഹംസ പ്രസംഗിച്ചു. കക്കാട് മേഖലയിൽ സമീപകാലത്ത് വാഹനപകടങ്ങളിൽ മൂന്ന് യുവാക്കൾ മരണപ്പെട്ടിരുന്നു. നിരവധി പേർ കുടുംബസദസ്സിൽ പങ്കെടുത്തു.