abdhulla
അബ്ദുള്ള

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ താമസക്കാരനായ കരിപറമ്പത്ത് ബീരാന്റെ മകൻ അബ്ദുള്ള ( 48 ) റിയാദിൽ വെച്ച് മരണപ്പെട്ടു. ചെമ്മാട് ടൗണിൽ ദീർഘകാലം ഓട്ടോറിക്ഷാ ഡ്രൈവറും എസ് ടി യു, യൂത്ത് ലീഗ് സജീവ പ്രവർത്തകനുമായിരുന്നു അബ്ദുള്ള. ഖബറടക്കം റിയാദിൽ വെച്ച് നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു. ഭാര്യ: ജമീല ,മക്കൾ : ഫവാസ് മാസിൻ .ഫഹ്നാ മാസിദ ,ഫാത്തിമ മൻസിദ.