വളാഞ്ചേരി: കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പ്പണികൾക്കായി 1.62കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ച് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.
വട്ടപ്പറമ്പ് കാടാമ്പുഴ റോഡിൽ ബി.എം.ബി.സി നവീകരണത്തിന് 50 ലക്ഷം, വാരിയത്തുപടി മങ്കേരി വെണ്ടല്ലൂർ റോഡിന് 13.50 ലക്ഷം, കഞ്ഞിപ്പുര കൂട്ടാർമടം പല്ലിക്കണ്ടം റോഡിന് 15ലക്ഷം, ലിങ്ക് പുക്കാട്ടിരി റെയിൽവേ സ്‌റ്റേഷൻ റോഡിന് 5 ലക്ഷം, പരിതി വട്ടോളിപ്പറമ്പ് സ്പിന്നിംഗ് മിൽ റോഡിന് 13.50 ലക്ഷം, മൂടാൽ കാവുംപുറം കാടാമ്പുഴ റോഡി പാർശ്വസംരക്ഷണത്തിന് 11.50 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡിന്റെ പാർശ്വസംരക്ഷണത്തിന് 1.50 ലക്ഷം, കൊളമംഗലം കരേക്കാട് റോഡ് ഡ്രെയിൻ നിർമ്മാണത്തിന് രണ്ടിടത്തായി ഏഴ് ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് ഡ്രെയിൻ സംവിധാനം അഞ്ച് ലക്ഷം, കാവുംപുറം കാടാമ്പുഴ റോഡ് 20 ലക്ഷം, മൂടാൽ മുതൽ അമ്പലപ്പറമ്പ് വരെ 20 ലക്ഷം.
സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവൃത്തി തുടങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.