theft
ഫദൽ റഹ്മാൻ

പരപ്പനങ്ങാടി: ഓട്ടോറിക്ഷയിൽ നിന്നും പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. അയ്യപ്പൻകാവ് സ്വദേശിയായ കറുത്തേടത്ത് ഫദൽ റഹ്മാനാണ് (33) പിടിയിലായത് . കൊടപ്പാളിയിലെ പീസ് ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഓട്ടോ ഡ്രൈവറുടെ പതിനായിരം രൂപയും ഇന്റർനാഷണൽ ലൈസൻസടക്കമുള്ള രേഖകളുമാണ് മോഷ്ടിക്കപ്പെട്ടത്. ഡ്രൈവർ ഓഡിറ്റോറിയത്തിന് സമീപം ഓട്ടോ നിറുത്തിയിട്ട് പോയ സമയത്താണ് പ്രതി മോഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.