തിരൂരങ്ങാടി: പെരുവള്ളൂർ കാടപ്പടി പി.കെ.അബ്ദുറഹീം ഫൈസി (61) നിര്യാതനായി. ദീർഘകാലം കോഴിക്കോട് കല്ലായി ജുമുഅത്ത് പള്ളിയിൽ മുദരിസായിരുന്നു. ഭാര്യ: ആയിശുമ്മ. മക്കൾ: റംലത്ത്, സൗദാബി, മുഹമ്മദ് സഫരി, ആയിഷ, റിസാന. മരുമക്കൾ: ഹംസ തറയിട്ടാൽ, മൊയ്തീൻകുട്ടി കാക്കത്തടം, ജസ്‌ന കാക്കത്തടം, മൻസൂർ പാലമഠത്തിൽചിന.