പരപ്പനങ്ങാടി: പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി നഗരസഭ കൗൺസിലർ പി. ഷീബ (43) മരിച്ചു. പൊതുക്കര അംഗൻവാടിക്ക് സമീപം ഭർതൃവീട്ടിൽ വച്ചാണ് കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ഇവർക്ക് പൊള്ളലേറ്റത്. ഭർത്താവ് പൊതൂക്കര വേലായുധൻ എന്ന കുഞ്ഞുട്ടി. മക്കൾ: അതുല്യ, അക്ഷയ്. മാതാവ് : വള്ളി, പിതാവ് തെയ്യപ്പൻ. എഴാം ഡിവിഷനിലെ ജനകീയ മുന്നണി സ്ഥാനാർത്ഥിയായി സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാണ് ഷീബ കൗൺസിലറായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കരിച്ചു