മഞ്ചേരി: ബി.ജെ.പിയുടെ മദ്ധ്യമേഖല പരിവർത്തന യാത്രയ്ക്ക് ജില്ലയിൽ വൻ വരവേൽപ്പ്. ശോഭാ സുരേന്ദ്രൻ നയിക്കുന്ന യാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രവർത്തക പങ്കാളിത്തം ശ്രദ്ധേയമായി. ബിജെപി ഭരണത്തിൽ രാജ്യത്തു വർഗീയ കലാപങ്ങൾ ഉണ്ടാവുമെന്നു പ്രചരിപ്പിച്ചവർ ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. മോദി സർക്കാരിന്റെ കാലത്ത് വർഗീയ കലാപങ്ങളുണ്ടായിട്ടില്ല. ഭീകരവാദികൾക്കെതിരായ പോരാട്ടം മാത്രമാണ് സർക്കാർ നടത്തിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ മദ്ധ്യമേഖല യാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബാബു അദ്ധ്യക്ഷനായി. സി. വാസുദേവൻ, എ.പി. ഉണ്ണി, പി.ജി. ഉപേന്ദ്രൻ, കെ.പി. ഗോപിനാഥ്, സുനിൽ രാജ്, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടിയിൽ പുതുതായി ചേർന്നവർക്കു ചടങ്ങിൽ സ്വീകരണവും നൽകി.