തവനൂർ: ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് ആരോഗ്യ, ആശ പ്രവർത്തകർ സൂപ്പർവൈസറുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയാണ് പൾസ് പോളിയോ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി തുള്ളിമരുന്ന് നൽകിയത്. കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ വേണുഗോപാൽ പി.വി. അദ്ധ്യക്ഷത വഹിച്ചു. രാജേഷ് പ്രശാന്തിയിൽ, പി.വി. സക്കീർ ഹുസൈൻ, രേഖ.എം.പി, സജിത.എസ്, ഉഷാദേവി.ടി പ്രസംഗിച്ചു.