എടപ്പാൾ: ചാലിശ്ശേരി മെയിൻ റോഡ് മുലയം പറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്തിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടിന് ബാന്റ്സെന്റ് ട്രൂപ്പ് സഞ്ചരിച്ചിരുന്ന ട്രാവലർ കത്തി നശിച്ചു. കൊപ്പം നേർച്ച ആഘോഷത്തിൽ പരിപാടി അവതരിപ്പിച്ച് മടങ്ങുകയായിരുന്ന വരന്തരപ്പിള്ളി ചെറുപുഷ്പം ബാന്റ് വാദ്യസംഘത്തിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനത്തിൽ പുക ഉയരുന്നത് കണ്ടത്തോടെ ഡ്രൈവർ വാഹനം റോഡിൽ നിന്ന് ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റിയ ശേഷം എല്ലാവരും വേഗത്തിൽ വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ ആളപായം സംഭവിച്ചില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായി പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന സംഘത്തിന്റെ വാദ്യോപകരണങ്ങളെല്ലാം കത്തി നശിച്ചു. കുന്നംകുളം ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ വൈശാഖ് ഫയർമാരായ രതീഷ്, സുരേഷ് ,പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ വന്ന അഗ്നിശമന സേനയെത്തി തീയണച്ചു. ചാലിശ്ശേരി പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി.