പെരിന്തൽമണ്ണ: ആനമങ്ങാട് പരിയാപുരം ഇന്ദിരാലയത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ പി.കല്യാണിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: വിജയരാഘവൻ (പരിയാപുരം എ.യു.പി സ്‌കൂൾ മാനേജർ), ഇന്ദിര, ബാലചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ), മുരളീമോഹൻ (മാധ്യമ പ്രവർത്തകൻ), ബാബുരാജ് (ബിസിനസ്), പ്രസാദ് (മലപ്പുറം അസി. ഇൻഫർമേഷൻ ഓഫീസർ). മരുമക്കൾ: കോമളം (റിട്ട. അദ്ധ്യാപിക), ശിവദാസൻ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, പ്ലാന്റേഷൻ കോർപ്പറേഷൻ, കോട്ടയം), മിനി (അദ്ധ്യാപിക പനങ്ങാങ്ങര യു.പി സ്‌കൂൾ), ജയശ്രീ, സുവിത, ശ്രീലത (അദ്ധ്യാപിക തൃക്കടീരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ). സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു.