മഞ്ചേരി: ചെറുകോട് 28 ൽ കൊക്കറണി മുഹമ്മദ് മുസ്ലിയാർ (65) നിര്യാതനായി. ചെറുകോട് അൽഹിദായ സ്ഥാപനങ്ങളുടെ റിസീവറായിരുന്നു. ഭാര്യ: ഈന്തൻകുഴിയൻ ആമിന. മക്കൾ: അബ്ദുറഹീം (ദുബായ്), സിദ്ദീഖ് (ജിദ്ദ), സൽമത്ത്, റുഖിയ, സഫിയ. മരുമക്കൾ: മുഹമ്മദ് കുട്ടശ്ശേരി, മുഹമ്മദ് ശാഫി ദാരിമി ഒറവമ്പുറം, മുജീബ് ഫൈസി എലമ്പ്ര. സഹോദരങ്ങൾ: അബ്ദുൽ ഖാദർ മുസ്ലിയാർ (മുൻ മുദരിസ്, മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ്), അബ്ദുൽകരീം, അബ്ദുള്ള മുസ്ലിയാർ, അബ്ദുസ്സലാം, പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാർ.