പെരിന്തൽമണ്ണ: തൂതപ്പുഴയിൽ കുളിക്കുന്നതിനിടെ പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മങ്കടയിലെ പരേതനായ കളത്തിൽതൊടി രാമൻ ചെട്ട്യാരുടെ മകൻ മനോജ് (45) ആണ് മരിച്ചത്. ഞായറാഴ്ച 4 മണിയോടെ തൂതയ്ക്ക് സമീപം സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കവേയാണ് അപകടമുണ്ടായത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിക്കുകയായിരുന്നു. മങ്കട താഴെ അങ്ങാടിയിലെ ഓട്ടോ തൊഴിലാളിയും, മങ്കട ഷട്ടിൽ ക്ലബ് അംഗവുമായിയിരുന്നു മനോജ്. മാതാവ്: കല്യാണി. ഭാര്യ: രജനി. മക്കൾ: ഐശ്വര്യ, ആദിദേവ്. സംസ്‌കാരം ഇന്ന് 9 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരത്ത്.