തിരഞ്ഞെടുപ്പ് ആഹ്വാനം വരും മുമ്പ് തന്നെ പ്രധാനമുന്നണികളുടെ സ്ഥാനാർത്ഥികൾ മലപ്പുറം ജില്ലയിൽ സജ്ജരായതിനാൽ പ്രചാരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. പോസ്റ്ററുകൾ ഇതിനകം മതിലുകളിൽ നിരന്നുകഴിഞ്ഞു. പ്രചാരണം കൂടുതൽ കൊഴുപ്പിക്കാനുള്ള തകൃതിയായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊന്നാനിയിൽ തീപാറുന്ന മത്സരത്തിനാണ് അരങ്ങൊരുങ്ങിയത് എന്നതിനാൽഇരുമുന്നണികളുടെയും പ്രവർത്തകർ വലിയ ആവേശത്തിലാണ്. പഴുതടച്ചുള്ള പ്രചാരണപ്രവർത്തനങ്ങൾക്കാണ് ഇവിടെ അരങ്ങൊരുങ്ങുന്നത്. മലപ്പുറത്ത് പ്രവർത്തകരുടെ സ്വന്തം കുഞ്ഞാപ്പയുടെ സ്ഥാനാർത്ഥിത്വം അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. എസ്.എഫ്.ഐ അഖിലേന്ത്യ അദ്ധ്യക്ഷൻ വി.പി. സാനു കുഞ്ഞാലിക്കുട്ടിക്കെതിരെ ഏറ്റുമുട്ടുന്നത് ഇടതുമുന്നണിയുടെ യുവനിരയ്ക്ക് ആവേശം പകർന്നിട്ടുണ്ട്. ഇടതു വിദ്യാർത്ഥി സംഘടനകളിൽ പെട്ടവർ ഇതിനകം തന്നെ ഒന്നടങ്കം പ്രചാരണത്തിൽ സജീവമായിക്കഴിഞ്ഞു. കടുത്ത വേനൽച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂട് മണ്ഡലത്തിൽ ഉറപ്പായിക്കഴിഞ്ഞു. ബി.ജെ.പിയുടെയും മറ്റു ചെറുകക്ഷികളും രംഗത്തെത്തുന്നതോടെ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണം ഉറപ്പാണ്.
വിജയം തങ്ങൾക്കെന്ന് അവകാശപ്പെട്ട് വിവിധ വാദങ്ങളാണ് ഇരുമുന്നണികളും നിരത്തുന്നത്. ഇവതാഴെ
പി.കെ. കുഞ്ഞാലിക്കുട്ടി
യു.ഡി.എഫ്
പരിചയസമ്പന്നനായ സ്ഥാനാർത്ഥി
അണികൾക്കിടയിലുള്ള മതിപ്പ്
പൊതു സ്വീകാര്യത
പാർട്ടിയോട് കൂറുപുലർത്തുന്ന ഉറച്ച വോട്ടർമാർ
ദേശീയതലത്തിൽ പോരാട്ടം ബി.ജെ.പിയും കോൺഗ്രസും തമ്മിലാണെന്ന പ്രചാരണം.
മോദിക്കെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾ ശക്തിപകരുകയെന്നതാവും പ്രധാന പ്രചാരണായുധം
എം.പിയെന്ന നിലയിലുള്ള വികസനപ്രവർത്തനങ്ങൾ . പ്രത്യേകിച്ച് കരിപ്പൂരിൽ വലിയ വിമാനങ്ങൾ മടക്കിക്കൊണ്ടുവരുന്നതിലും പാസ്പോർട്ട് ഓഫീസ് ജില്ലയിൽ തന്നെ നിലനിറുത്തുന്നതിലും വഹിച്ച പങ്ക്
പരിചയസമ്പന്നനല്ലാത്ത യുവസ്ഥാനാർത്ഥി
എല്ലാ മതസംഘടനകൾക്കുമിടയിലുമുള്ള സ്വാധീനം
ജനിച്ചുവളർന്ന സ്ഥലമടങ്ങുന്ന മണ്ഡലത്തിലെ വിപുലമായ വ്യക്തിബന്ധങ്ങൾ
വി.പി. സാനു
എൽ.ഡി.എഫ്
യുവത്വത്തിന്റെ പ്രസരിപ്പ്
വോട്ടർമാരിൽ യുവാക്കളേറെ
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റെന്ന നിലയിൽ വർഗ്ഗീയതയ്ക്കെതിരെയും ദളിത് പ്രശ്നങ്ങളിലും നടത്തിയ പോരാട്ടം
യൂണിറ്റ് തലം മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ള കാലയളവിൽ കാലിക്കറ്റ് സർവകലാശാലയിലടക്കമുള്ള വിഷയങ്ങളിൽ ഇടപെട്ടുള്ള വിപുലമായ ബന്ധങ്ങൾ .
വനിതാമതിലിലെ വൻ വനിതാപ്രാതിനിധ്യം സ്ത്രീവോട്ടർമാരിലെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു
കുഞ്ഞാലിക്കുട്ടിയുടെ പാർലമെന്റിലെ പ്രകടനം മെച്ചപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടും
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും മുത്തലാഖ് ബിൽ വിഷയത്തിലും കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് പ്രചാരണായുധമാക്കും
ലീഗിന് അപ്രമാദിത്യമുള്ള ജില്ലയിൽ കാര്യമായ വികസനമില്ലെന്നത് ചൂണ്ടിക്കാട്ടും.
പ്രവാസി ക്ഷേമത്തിലൂന്നി സംസ്ഥാന സർക്കാർ നടപ്പാക്കിയ നിരവധി ക്ഷേമപ്രവർത്തനങ്ങൾ പ്രവാസികളേറെയുള്ള ജില്ലയിൽ അനുകൂലമാവുമെന്ന പ്രതീക്ഷ
ഇ.ടി. മുഹമ്മദ് ബഷീർ
മുസ്ലിംലീഗ്
വ്യക്തിപ്രഭാവം
പരിചയസമ്പന്നതയും അണികൾക്കിടയിലുള്ള സ്വീകാര്യതയും
ഇതുവരെ ലീഗിനൊപ്പം മാത്രം നിന്ന മണ്ഡലം
ജനകീയ പ്രശ്നങ്ങളിലും വികസനകാര്യങ്ങളിലുമുള്ള സജീവമായ ഇടപെടൽ
മുത്തലാഖ് ബില്ലിൽ ലോക്സഭയിലെ പ്രകടനം അണികൾക്കിടയിലും മറ്റു മതസംഘടനകൾക്കിടയിലും ഇ.ടിയെ കൂടുതൽ സ്വീകാര്യനാക്കി.
എതിർസ്ഥാനാർത്ഥിയുടെ വിവാദനായകൻ ഇമേജ്
എതിർസ്ഥാനാർത്ഥിയുടെ പ്രവർത്തക മേഖല നിലമ്പൂർ മേഖല കേന്ദ്രീകരിച്ചായിരുന്നു എന്നത് ഇ.ടിക്ക് സഹായകമാകും
തിരഞ്ഞെടുപ്പ് പോര് ഊർജ്ജിതമാകുമ്പോഴേക്കും വിവിധ ഇടങ്ങളിലെ കോൺഗ്രസ് - ലീഗ് പോരിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ
പി.വി. അൻവർ
ഇടതുസ്വതന്ത്രൻ
സ്വതന്ത്രനും ഇടതുസ്വതന്ത്രനുമായി വിവിധ തിരഞ്ഞെടുപ്പുകളിൽ വലിയ തോതിൽ വോട്ട് സമാഹരിച്ചുള്ള പരിചയസമ്പത്ത്
ജനങ്ങളുമായി ഇടപഴകുന്നതിലും അത് വോട്ടാക്കി മാറ്റുന്നതിലും സ്ഥാനാർത്ഥിക്കുള്ള കഴിവ്
എം.എൽ.എ എന്ന നിലയിൽ നിലമ്പൂരിൽ കാഴ്ചവച്ച പ്രവർത്തന മികവ്
മണ്ഡലത്തിലെ കോൺഗ്രസ് -ലീഗ് പോര് , മുൻ കോൺഗ്രസുകാരനായ അൻവറിന് കോൺഗ്രസ് വോട്ടുകൾ കിട്ടാൻ കാരണമാവും
കോൺഗ്രസിന്റെ ജില്ലാ ഭാരവാഹിയും സംസ്ഥാന ഭാരവാഹിയുമായി പ്രവർത്തിച്ചതു വഴി കോൺഗ്രസ് പ്രവർത്തകരിലുള്ള സ്വാധീനം
കഴിഞ്ഞ തവണ ഇ.ടിക്ക് വൻ തോതിൽ വോട്ട് കുറഞ്ഞിരുന്നു.
എല്ലാ നിയമസഭ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ശക്തിവർദ്ധിപ്പിക്കാനായി