kunjalikutti

മലപ്പുറം: കോട്ടയം ലോക്‌സഭ സീറ്റിനെ ചൊല്ലിയുള്ള തർക്കം കേരള കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പ്രശ്‌നത്തിൽ യു.ഡി.എഫ് ഇടപെടേണ്ട സാഹചര്യം നിലവിലില്ല. പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. ഇത് മുതലെടുക്കാൻ ചില ഭാഗങ്ങളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്.