വള്ളിക്കുന്ന്: അരിയല്ലൂർ മുതിരപറമ്പത്ത് സുബ്രഹ്മണ്യൻ (85) നിര്യാതനായി. അരിയല്ലൂരിലെ ആദ്യകാല സി.പി.എം നേതാവും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകരിൽ പ്രമുഖനും ഫറോക്ക് കാലിക്കറ്റ് ടൈൽ വർക്ക്സിലെ സി.ഐ.ടി.യു നേതാവുമായിരുന്നു. ഭാര്യ: പരേതയായ മാളുക്കുട്ടി. മക്കൾ: കൃഷ്ണൻ, ഷാജു, ലീല, പ്രേമി, ബേബി, ഉഷ. മരുമക്കൾ: പരേതനായ വേലായുധൻ, പുഷ്ക്കരൻ, നാരായണൻ (ബാബു), സദാശിവൻ.