anver
വെന്നിയൂരിലെ വീട്ടിൽ വച്ച് കെ.​പി.​സി.​സി​ ​അം​ഗം​ എം.​എ​ൻ.​കു​ഞ്ഞ​ഹ​മ്മ​ദ് ​ഹാ​ജി​യും പി.വി.അൻവറും കാണാനിടയായപ്പോൾ. യാദൃച്ഛികമായി കാണാനിടയായതാണെന്ന് കുഞ്ഞഹമ്മദ് ഹാജിയും രഹസ്യ അജൻഡയുണ്ടെന്ന് ലീഗും ആരോപിക്കുന്നു

തിരൂരങ്ങാടി:​ ​പൊ​ന്നാ​നി​ ​ഇ​ട​തു​സ്വതന്ത്ര ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​വി.​അ​ൻ​വ​റു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​ർ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വി​നെ​ ​വ​ഴി​യി​ൽ​ ​ത​ട​ഞ്ഞു.​ ​കെ.​പി.​സി.​സി​ ​അം​ഗം​ ​എം.എ​ൻ.​കു​ഞ്ഞ​ഹ​മ്മ​ദ് ​ഹാ​ജി​ക്കെ​തി​രെ​യാ​ണ് ​മു​സ്ലിം യൂത്ത് ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത്.
വെ​ന്നി​യൂ​രി​ൽ​വ​ച്ചാ​ണ് ​യൂത്ത് ലീ​ഗ് ​അ​ണി​ക​ൾ​ ​കു​ഞ്ഞ​ഹ​മ്മ​ദി​ന്റെ​ ​കാ​ർ​ ​ത​ട​ഞ്ഞു​നി​റു​ത്തി​ ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​ഒ​രു​ ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​അ​വി​ടെ​ ​പി.​വി.​അ​ൻ​വ​ർ​ ​അ​വി​ചാ​രി​ത​മാ​യി​ ​എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​എം.​എ​ൻ.​കു​ഞ്ഞ​ഹ​മ്മ​ദ് ​ഹാ​ജി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​കേ​ര​ള​ ​വ​ഖ​ഫ് ​ബോ​ർ​ഡി​ലെ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യാ​നാ​ണ് ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്തിന്റെ മൂന്നു നേതാക്കൾ നേരത്തെ അവിടെയുണ്ടായിരുന്നു. ഇ​തി​നി​ട​യി​ൽ​ ​വീ​ട്ടി​ലെ​ത്തി​യ​ ​പി.​വി.​ ​അ​ൻ​വ​ർ​ ​വീ​ട്ടു​കാ​രോ​ട് ​വോ​ട്ട് ​ചോ​ദി​ച്ച് ​പെ​ട്ടെ​ന്ന് ​ത​ന്നെ​ ​പോ​യി.​ ​ഷു​ഗ​ർ​ ​കു​റ​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്ന് ​വീ​ട്ടി​ലേ​ക്ക് ​പോ​വു​ന്ന​തി​നി​ടെ​ ​കു​റ​ച്ചു​പേ​ർ​ ​ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.​ ​അ​ൻ​വ​റു​മാ​യി​ ​ഒ​രു​ ​ച​ർ​ച്ച​യും​ ​ന​ട​ത്തി​യില്ല. ഇ.ടിയെ ജയിപ്പിച്ച് കേന്ദ്രത്തിൽ കോൺഗ്രസിനെ അധികാരത്തിലേറ്റുകയാണ് തന്റെ ലക്ഷ്യം. തടഞ്ഞതിന് പിന്നിൽ യൂത്ത് ലീഗിന്റെ ഗുഢലക്ഷ്യമുണ്ട്. ഇത് വിലപ്പോവില്ല. അദ്ദേഹം പറഞ്ഞു
കോൺഗ്രസ് - ലീഗ് പോര് രൂക്ഷമായ പ്രദേശമാണ് തിരൂരങ്ങാടി.