മലപ്പുറം: ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നാല് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പൊതുജീവിതം വരച്ചു കാട്ടുന്ന 'ഇ.ടി : സൗമ്യം സമർപ്പിതം' ഡോക്യുമെന്ററി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു. ഇ.ടിയുടെ പാർലമെന്റ് പ്രസംഗങ്ങൾ, ജനപ്രതിനിധിയായി പ്രവർത്തിച്ച കാലത്ത് നടപ്പിലാക്കിയ വിവിധ പരിഷ്കാരങ്ങൾ, മാതൃകാ പദ്ധതികൾ എന്നിവയെല്ലാംഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്, വി.എ. കരീം, പി.ടി അജയ്മോഹൻ, അബ്ദുറഹ്മാൻ രണ്ടത്താണി, ഇ. മുഹമ്മദ് കുഞ്ഞിപങ്കെടുത്തു.