നിലമ്പൂർ: നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വാണിയമ്പലം റൂട്ടിൽ 500 മീറ്റർ അകലെയായി റെയിൽ വേ ട്രാക്കിന്റെ ഇരുവശത്തും തീപടർന്നു. രാവിലെ 11 ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് നിലമ്പൂരിൽ നിന്ന് ഫയർ ഫോഴ്സ് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ഷൊർണൂർ പാസഞ്ചർ കടന്നുപോയത്. തീപിടിത്ത കാരണം അറിവായിട്ടില്ല. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർമാരായ ഒ. കെ അശോകൻ, പി. ബാബുരാജ്, ലീഡിംഗ് ഫയർമാൻ കെ. യൂസഫലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഗ്നിശമനസേന പ്രവർത്തനം നടത്തിയത്.