വളാഞ്ചേരി: വട്ടപ്പാറ പ്രധാന വളവിൽ കണ്ടെയ്നർ ലോറി മറിഞ്ഞു ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് പാർസലുമായി പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചൊവാഴ്ച പുലർച്ചെ 4:30നായിരുന്നു അപകടം. വട്ടപ്പാറ മുഖ്യ വളവിലെ സുരക്ഷാഭിത്തിയിൽ ഇടിച്ച് ലോറി റോഡരികിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.