കോട്ടക്കൽ: പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് അനുഗ്രഹവും പിന്തുണയും അഭ്യർത്ഥിച്ചു.രാവിലെ പതിനൊന്നോടെ സാഹിത്യകാരൻ സി.രാധാകൃഷ്ണന്റെ വസതിയിൽ എത്തിയ ഇ.ടിയെ രാധാകൃഷ്ണനും കുടുംബവും സ്വീകരിച്ചു. അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. തുടർന്ന് ആലത്തിയൂരിലെ പുരാതന തറവാടായ നമ്പില്ലം മനയിൽ സന്ദർശനം നടത്തി. ഉച്ചയ്ക്ക് ശേഷം മഹാകവി അക്കിത്തതിന്റെ വസതിയിലെത്തി അന്തരിച്ച അക്കിത്തതിന്റെ ഭാര്യ ശ്രീദേവി അന്തർജനത്തിന് അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് വൈകിട്ട് വിവിധ മണ്ഡലം കൺവെൻഷനുകളിൽ സംബന്ധിച്ചു.