താനൂർ: മൂലക്കൽ പരേതനായ അബ്ദുറഹിമാൻകുട്ടിയുടെ മകൻ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മുഹമ്മദ്ബാവ (68) ഉംറ തീർത്ഥാടനത്തിനിടെ മക്കയിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: യാസിർ, റിയാസ് (ഇരുവരും ജിദ്ദ), റമീസ്, മുബഷിറ, ഫമീഷ, മുനീറ, ജസീറബാനു. മരുമക്കൾ: ഷിഹാബുദ്ദീൻ (ഓലപ്പിടിക), നിസാർ (ആലിൻ ചുവട് ), ജൈസൽ (വെട്ടം), സജ്‌ന (മംഗലം), ലുബ്‌ന (മൂന്നിയൂർ). കബറടക്കം മക്കയിൽ നടക്കും.