kanjave-case
പ്രതികളിൽ നിന്ന് പിടികൂടിയ കഞ്ചാവുമായി പൊലീസ് സംഘം

വ​ളാ​ഞ്ചേ​രി​:​ ​കു​റ്റി​പ്പു​റ​ത്ത് ​വീ​ണ്ടും​ ​വ​ൻ​ക​ഞ്ചാ​വ് ​വേ​ട്ട.​ 25​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​മൂ​ന്നു​ ​പേ​രെ​ ​കു​റ്റി​പ്പു​റം​ ​എ​ക്‌​സൈ​സ് ​സം​ഘം​ ​പി​ടി​കൂ​ടി.​ ​ക​ഞ്ചാ​വ് ​ക​ട​ത്താ​നു​പ​യോ​ഗി​ച്ച​ ​ഓ​ട്ടോ​റി​ക്ഷ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഒ​തു​ക്കു​ങ്ങ​ൽ​ ​പു​ത്തൂ​ർ​ ​വ​ലി​യ​പ​റ​മ്പ് ​സ്വ​ദേ​ശി​ ​കി​ഴ​ക്കേ​പ​റ​മ്പ​ത്ത് ​വീ​ട്ടി​ൽ​ ​യൂ​സ​ഫി​ന്റെ​ ​മ​ക​ൻ​ ​അ​നീ​സ് ​മോ​ൻ​ ​(22​ ​),​കോ​ട്ട​ക്ക​ൽ​ ​ഇ​ന്ത്യ​നൂ​ർ​ ​സ്വ​ദേ​ശി​ ​ചെ​ര​ട​ ​വീ​ട്ടി​ൽ​ ​മ​ജീ​ദി​ന്റെ​ ​മ​ക​ൻ​ ​മു​ഹ​മ്മ​ദ് ​റി​ഷാ​ദ് ​(21​ ​),​ ​ഒ​തു​ക്കു​ങ്ങ​ൽ​ ​ആ​ട്ടി​രി​ ​സ്വ​ദേ​ശി​ ​ക​രി​പ്പാ​യി​ൽ​ ​വീ​ട്ടി​ൽ​ ​അ​ബൂ​ബ​ക്ക​റി​ന്റെ​ ​മ​ക​ൻ​ ​അ​ബ്ദു​ൽ​ ​മ​ജീ​ദ് ​(24​ ​)​ ​എ​ന്നി​വ​രെ​യാ​ണ് ​കു​റ്റി​പ്പു​റം​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജി​ജി​ ​പോ​ൾ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​
ആ​ന്ധ്ര​യി​ലെ​ ​തു​നി​യി​ൽ​ ​നി​ന്നും​ ​ക​ഞ്ചാ​വ് ​ട്രെ​യി​ൻ​ ​മാ​ർ​ഗം​ ​കു​റ്റി​പ്പു​റ​ത്ത് ​എ​ത്തി​ച്ച് ​കോ​ട്ട​ക്ക​ൽ​ ​ഭാ​ഗ​ത്തേ​ക്ക് ​ഓ​ട്ടോ​യി​ൽ​ ​കൊ​ണ്ട് ​പോ​കു​ന്ന​തി​നി​ട​യി​ൽ​ ​ഹൈ​വേ​ ​മേ​ൽ​പ്പാ​ല​ത്തി​ന് ​സ​മീ​പം​ ​വെ​ച്ചാ​ണ് ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​ത്യേ​ക​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഇ​വ​ർ​ ​പി​ടി​യി​ലാ​യ​ത്.​ ​ഈ​ ​സം​ഘം​ ​മു​ൻ​പും​ ​പ​ല​ത​വ​ണ​ ​ആ​ന്ധ്ര​യി​ൽ​ ​നി​ന്നും​ ​ക​ഞ്ചാ​വ് ​കേ​ര​ള​ത്തി​ലേ​ക്ക് ​ക​ട​ത്തി​യി​രു​ന്നു.​ ​കോ​ട്ട​യ്ക്ക​ൽ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​ ​ചി​ല്ല​റ​ ​വി​ല്പ​ന.​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​യു​വാ​ക്ക​ളു​മാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​ഇ​ര.​ ​ഇ​വ​രി​ൽ​ ​നി​ന്നും​ ​ക​ഞ്ചാ​വ് ​വി​ല്പ​ന​യി​ലൂ​ടെ​ ​ല​ഭി​ച്ച​ 28,000​ ​രൂ​പ​യും​ ​നാ​ല് ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​ക​ണ്ടെ​ടു​ത്തു.​ ​മാ​സം​ ​ഏ​ക​ദേ​ശം​ 100​ ​കി​ലോ​യോ​ളം​ ​ക​ഞ്ചാ​വ് ​ഇ​ത്ത​ര​ത്തി​ൽ​ ​ആ​ന്ധ്ര​യി​ൽ​ ​നി​ന്ന് ​ക​ട​ത്തി​ ​കോ​ട്ട​ക്ക​ൽ​ ​മേ​ഖ​ല​യി​ൽ​ ​വി​ല്പ​ന​ ​ന​ട​ത്തി​യ​താ​യി​ ​ഇ​വ​ർ​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചും​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ക​ഞ്ചാ​വ് ​വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും​ ​വി​വ​രം​ ​എ​ക്‌​സൈ​സി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.
പ്രി​വ​ന്റീ​വ് ​ഓ​ഫി​സ​ർ​മാ​രാ​യ​ ​കെ​ ​ജാ​ഫ​ർ,​ ​പി​ ​ല​തീ​ഷ്,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫി​സ​ർ​മാ​രാ​യ​ ​ഷി​ബു​ ​ശ​ങ്ക​ർ,​ ​എ​ ​ഹം​സ,​ ​ജെ​ ​എ​സ് ​സ​ജി​ത്ത്,​ ​മു​ഹ​മ്മ​ദ് ​അ​ലി,​ ​സാ​ഗീ​ഷ്,​ ​വി​ഷ്ണു​ദാ​സ്,​ ​മി​നു​ ​രാ​ജ്,​ ​രാ​ജീ​വ് ​കു​മാ​ർ,​ ​എ​ ​കെ​ ​ര​ഞ്ജി​ത്,​ ​ടി​കെ​ ​ര​ജി​ത,​ ​ടി​ ​കെ​ ​ജ്യോ​തി,​ ​ദി​വ്യ,​ ​ശ​വ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​ഇ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.