മലപ്പുറം: തിരഞ്ഞെടുപ്പ് സംബന്ധിച്ച സംഘടനയുടെ നിലപാട് പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞ ശേഷം തീരുമാനിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വാർഷിക കൗൺസിൽ ലീഡേഴ്സ് അസംബ്ലിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ലീഡേഴ്സ് അസംബ്ലിയോടെ സമാപിച്ചു. രണ്ട് വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്- കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജന.സെക്രട്ടറി- സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി, ഫിനാൻസ് സെക്രട്ടറി-എ.പി. അബ്ദുൾ കരീം ഹാജി ചാലിയം, വൈസ് പ്രസിഡന്റുമാർ- പി. അബ്ദുൾ ഖാദിർ മുസ്ലിയാർ പൊന്മള, കെ.പി. അബൂബക്കർ മൗലവി പട്ടുവം, എം.എൻ സിദ്ദിഖ് ഹാജി ചെമ്മാട്, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, പ്രൊഫ. എ.കെ. അബ്ദുൾ ഹമീദ്, സി.പി. മൂസ ഹാജി അപ്പോളോ, സെക്രട്ടറിമാർ: -കെ അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, സി. മുഹമ്മദ് ഫൈസി പന്നൂർ, പേരോട് അബ്ദുറഹ് മാൻ സഖാഫി, എൻ. അലി അബ്ദുള്ള, പ്രൊഫ. യു.സി. അബ്ദുൾ മജീദ്, എ. സൈഫുദ്ദീൻ ഹാജി, സി.പി. സെയ്തലവി ചെങ്ങര