പരപ്പനങ്ങാടി: കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു.
ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന ആണ്ടിക്കടവത്ത് നാസറിന്റെ മകനും അരിയല്ലൂർ എം.വി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർത്ഥിയുമായ മുഫീദ് (17) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ ഉള്ളണം മുണ്ടിയൻകാവ് എടത്തിരുത്തി കടവിലാണ് അപകടം.
രാവിലെ സ്കൂളിലേക്ക് പോയ കുട്ടി സഹപാഠികളോടൊത്ത് കുളിക്കാൻ ഇവിടെ എത്തുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളെത്തി മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം പരപ്പനങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചെട്ടിപ്പടി ഖബർസ്ഥാനിൽ മറവ് ചെയ്യും