തിരൂരങ്ങാടി: ഗവ. ഹൈസ്‌കൂളിലെ 1995 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് ഫർണിച്ചറുകൾ നൽകി മാതൃകയായി. രണ്ട് മാസം മുമ്പ് ബാച്ചിന്റെ ആദ്യ സംഗമവും അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്‌കൂളിലേക്ക് ഫർണിച്ചറുകൾ നൽകിയത്. സ്‌കൂൾ
പ്രിൻസിപ്പൽ ജയരാജ് ഏറ്റുവാങ്ങി. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ ജലീൽ തിരുരങ്ങാടി, എം. സയ്യിദ് ഫസൽ തങ്ങൾ, പി. ഷാഹുൽ , കെ. റിയാസ്, പി. മുജീബ് , ഷംസുദ്ദീൻ, എൻ.എം.അലി , തിരൂരങ്ങാടി കൗൺസിലർ അയ്യൂബ് തലാപ്പിൽ എന്നിവർ പങ്കെടുത്തു.