ss
.

മലപ്പുറം : ജില്ലാ റസിഡന്റ്സ് അപ്പെക്സ് കൗൺസിലും ജില്ലാ ഭരണകൂടവും ഹരിത കേരളമിഷനും ചേർന്ന് നടപ്പാക്കുന്ന 'നീർ - നിർലോഭം' ജലസംരക്ഷണ പരിപാടിയുടെ ഭാഗമായി മലപ്പുറം ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നടന്ന ജലസാക്ഷരത സെമിനാർ ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി. രാജു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ബിമൽകുമാർ, സജീഷ് എസ്. നായർ, നരേന്ദ്രദേവ്, മുരളീധരൻ പുതുക്കുടി എന്നിവർ പ്രസംഗിച്ചു. ജലസംരക്ഷണ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച് വീടുകൾ തോറും ബോധവത്കരണം നടത്താനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കാനും ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളോട് മലപ്പുറം ജില്ലാ റസിഡന്റ്സ് അപ്പെക്സ് കൗൺസിൽ ആവശ്യപ്പെട്ടു.