പെരിന്തൽമണ്ണ: വീടിനു പുറത്ത് വസ്ത്രം അലക്കുന്നതിനിടെ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . തൊട്ടടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരനും വെങ്ങാട് എടയൂർ റോഡ് ജംഗ്ഷനിലെ ഫാൻസി ഷോപ്പ് ഉടമയുമായ ബഷീറിനെയാണ്(56) പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി.എ ശിവദാസനും സംഘവും അറസറ്റ് ചെയ്തത്.
വെങ്ങാട് എടയൂർ റോഡിനു സമീപം താമസിക്കുന്ന മനയ്ക്കൽ ആജിശ അസീസിനാണ്(31) കഴിഞ്ഞ ദിവസം വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഉപേക്ഷിച്ച ആജിശയും എട്ടു വയസ്സുള്ള മകനും എടയൂർ റോഡിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നാലു മാസം മുമ്പ് ഇവർ തമ്മിൽ വാക്ക്തർക്കം ഉണ്ടായതായും ഈ വൈരാഗ്യത്തിന്റെ പേരിലാണ് യുവതിയെ വെട്ടി പരിക്കേൽപ്പിച്ചതെന്നും പോലീസ് പറയുന്നു.