തിരൂർ: 18കാരിയുമായുള്ള വിവാഹത്തിന് തയാറെടുത്ത 19കാരനെ അധികൃതർ പിന്തിരിപ്പിച്ചു. തിരൂരിൽ ഇന്നലെ രാവിലെയാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ശിശു വികസന വകുപ്പ് അധികൃതർ വീട്ടിലെത്തുകയായിരുന്നു. ശൈശവ വിവാഹ നിയമം ബോദ്ധ്യപ്പെടുത്തിയതോടെ വീട്ടുകാർ വിവാഹത്തിൽ നിന്നു പിൻമാറി. ഇരുവരും പ്രണയത്തിലായിരുന്നതിനാൽ പ്രായം കണക്കിലെടുക്കാതെ വീട്ടുകാർ വിവാഹത്തിന് മുതിരുകയായിരുന്നു. ഇന്നു വിവാഹം നടത്താനായിരുന്നു തീരുമാനം. ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള പദ്ധതിയുടെ ചുമതല വഹിക്കുന്ന സി.ഡി.പി.ഒ ഒ.പി രമയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.