മലപ്പുറം: ബി.ജെ.പിക്കായി ലോക്സഭ തിരഞ്ഞെടുപ്പിൽമലപ്പുറം മണ്ഡലത്തിൽ വി. ഉണ്ണിക്കൃഷ്ണനും പൊന്നാനിയിൽ പ്രൊഫ. വി.ടി. രമയും മത്സരിച്ചേക്കുമെന്ന് സൂചന. 53കാരനായ വി. ഉണ്ണിക്കൃഷ്ണൻ എ.ബി.വി.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും നിലവിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗവുമാണ്. എൻ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ മുൻ ഗുണമേന്മാ പരിശോധന കമ്മിറ്റി അംഗം, നെഹ്റു യുവകേന്ദ്ര മുൻ ഉപദേശക സമിതി അംഗം, ജൂനിയർ റെഡ്ക്രോസ് ജില്ലാ എക്സി. കമ്മിറ്റി അംഗം, സെന്റ് ജോൺസ് ആംബുലൻസ് ജില്ലാ സെക്രട്ടറി, തിരുനാവായ ചേരൂരാൽ എച്ച്.എസ്.എസ് അദ്ധ്യാപകൻ. തിരൂരിനടുത്ത് കന്മനം സ്വദേശി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു.
61കാരിയായ പ്രൊഫ വി.ടി. രമ പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടിക്കടുത്ത് കല്ലടത്തൂർ സ്വദേശിയാണ്. എം.എ എം.ഫിൽ ബിരുദധാരിയാണ്. പട്ടാമ്പി സംസ്കൃത കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറുംകോളേജ് വൈസ് പ്രിൻസിപ്പലുമായിരുന്നു. എ.ബി.വി.പി ദേശീയ സമിതി അംഗം, ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, മാതൃസമിതി സംസ്ഥാന പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗംഎന്നീ നിലകളിൽ പ്രവർത്തിച്ചു, ഇപ്പോൾ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 11 ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം നടത്തി, 2016 നിയമസഭ തിരഞ്ഞെടുപ്പിൽ തൃത്താല നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. ഭർത്താവ് പ്രൊഫ.കെ. വിജയകുമാർ, മകൾ ഡോ. ലക്ഷ്മി വിജയൻ. തിരുവനന്തപുരം. ഗവ: സംസ്കൃത കോളേജിൽ അദ്ധ്യാപിക.