മലപ്പുറം: മാർച്ച് 29 മുതൽ 31 വരെ കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന എഴുപത്തിയേഴാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് , കഥകളി നർത്തകി ആതിര നന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണമ്പൂർ രാജൻബാബു അധ്യക്ഷത വഹിച്ചു. അഡ്വ.എം. കേശവൻ നായർ, വി.എം. സുരേഷ് കുമാർ, ജി.കെ. രാം മോഹൻ, ഹനീഫ് രാജാജി, കെ,ജി. സത്യഭാമ, എൻ.വി. മുഹമ്മദലി, കെ.ഉദയകുമാർ, നൗഷാദ് മാമ്പ്ര, അഡ്വ. അനൂപ് പറക്കാട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിൽ കെ. കുറുപ്പൻ സ്വാഗതവും ആശ കല്ലുവളപ്പിൽ നന്ദിയും പറഞ്ഞു.