തിരൂരങ്ങാടി: വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി കർണാടകയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ലോറിയിൽ നിന്ന് ദേശീയപാത എ.ആർ നഗർ കൊളപ്പുറത്ത് വെച്ച് ആഡിസ് ചോർന്നു. ചൊവ്വാഴ്ച രാത്രി ഒന്നര മണിക്ക് ആസിഡ് ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും ക്ലീനറും നാട്ടുകാരുടെ സഹായം തേടുകയും ഉടൻ കൊളപ്പുറം ട്രോമോ കെയർ പ്രവർത്തകർ വാഹനം ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സുരക്ഷിത സ്ഥലമായ കൂരിയാട് വയലിലേക്ക് ഇറക്കി നിർത്തുകയായിരുന്നു. പിന്നിട് രാവിലെ ആറ് മണിയോടെ മലപ്പുറത്ത് നിന്ന് ഫയർഫോഴ്‌സും തിരൂരങ്ങാടിയിൽ നിന്ന് എസ്.ഐ രാജേന്ദ്രൻ നായരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘവും ഹൈവേ പൊലീസും മലപ്പുറം ഡെപ്യൂട്ടി കളക്ടർ ജയരാജ്, തിരൂരങ്ങാടി താലൂക്ക് റവന്യൂ അധികൃതരും സംഭവ സ്ഥലത്തെത്തി. എറണാകുളത്ത് നിന്ന് ഇന്ന് രാവിലെ കണ്ടൈനർ വന്നതിനുശേഷം ആസിഡ് മാറ്റും. ഇന്നലെ കുരിയാട് വയലിൽ തന്നെ സുരക്ഷിത സ്ഥലത്ത് വാഹനത്തിൽ നിന്ന് മാറ്റി വെച്ചിട്ടുണ്ട് .കളക്ടറേറ്റിൽ നിന്ന് ഒരു ഉദ്യോഗസ്ഥനും റവന്യൂ വകുപ്പിലെ രണ്ടു പൊലീസുകാരേയും. തിരൂരങ്ങാടി സ്റ്റേഷനിലെ പൊലീസുകാരേയും ഇന്നലെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരൂരങ്ങാടി തഹൽസീദാർ ഐ.എ. സുരേഷ് പറഞ്ഞു