തേഞ്ഞിപ്പലം:യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ വള്ളിക്കുന്ന് മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. മൂന്നിയൂർ പെയിൻ ആന്റ് പാലിയേറ്റിവിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് വെള്ളിമുക്ക് ക്രസന്റ് ബോർഡിംഗ് മദ്രസ, തേഞ്ഞിപ്പലം പാണമ്പ്ര കോൺഗ്രസ് ഓഫീസ്, ചേളാരി സമസ്താലയം, വള്ളിക്കുന്ന് അത്താണിക്കൽ അങ്ങാടി എന്നിവിടങ്ങളിൽ പ്രധാന കേന്ദ്രങ്ങളിലായിരുന്നു സന്ദർശനം. വള്ളിക്കുന്ന് നിറം കൈത കോട്ട ക്ഷേത്രത്തിലെത്തിയ സ്ഥാനാർഥിയെ ക്ഷേത്ര ഭാരവാഹികളും പൂജാരിയും ചേർന്ന് സ്വീകരിച്ചു. മാനേജർ സംഗമേഷ് വർമ്മ ,മറ്റ് ഭാരവാഹികളായ മോഹൻ ദാസ് ,ആമത്തൂർ രവീന്ദ്രനാഥ് പണിക്കർ, പി എം മനോജ് കുമാർ, പി.ശിവദാസ്, എ.പ്രഭ കുമാർ, കൃഷ്ണകുമാർ ,ശശികുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര മുറ്റത്ത് ഒരുക്കിയ സൗഹൃദ സംഗമത്തിൽ വെച്ച് നന്ദേശ് നമ്പൂതിരി പ്രസാദം നൽകിയാണ് സ്വീകരിച്ചത്. പി.അബ്ദുൽ ഹമീദ് എം എൽ എ യും ഒപ്പമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ഓഫീസിൽ യു.ഡി.എഫ് സർവീസ് സംഘടനകൾ ഒരുക്കിയ സ്വീകരണത്തിലും പങ്കെടുത്തു.