മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സത്യജിത്ത് റേ സമഗ്രസംഭാവന പുരസ്‌കാരം നടൻ ഇന്ദ്രൻസിന്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം രശ്മിയുടെ 77-ാം രാജ്യാന്തര ചലച്ചിത്രോത്സവ ഉദ്ഘാടന വേളയിൽ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ സമ്മാനിക്കും.