മലപ്പുറം: എൻ.എച്ച് ആക്ഷൻ കൗൺസിൽ നേതാവ് നൗഷാദ് വെന്നിയൂർ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവും. കൗൺസിലിന്റെ ഔദ്യോഗിക കൺവീനർ സ്ഥാനം രാജിവച്ചാണ് മത്സരത്തിനിറങ്ങുന്നത്.
ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ ശക്തനായ സ്ഥാനാർത്ഥി ഉണ്ടാകണമെന്ന ഒരു പൊതു വികാരത്തിൽ നിന്നാണ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.