പെരിന്തൽമണ്ണ: മാനത്തുമംഗലം ബൈപാസ് ജംഗ്ഷനിൽ മുണ്ടത്ത്പടിയിൽ ബൈപ്പാസ് റോഡിനരികെ വളർന്നുനിൽക്കുന്ന രണ്ട് തണൽ വൃക്ഷങ്ങൾ നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ പെരിന്തൽമണ്ണ ഒയിസ്ക ചാപ്റ്റർ രംഗത്ത്. മരങ്ങളുടെ തായ്ത്തടി തുരന്ന് അതിൽ രസം നിറച്ച് വച്ചതായി കണ്ടെത്തിയിരിക്കുന്നു. സ്ഥാപിത താൽപ്പര്യത്തിനായി ഇത് ചെയ്തവരെ ശിക്ഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
വർഷങ്ങൾക്കു മുമ്പ് ബൈപാസ് ഹരിതവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ 'ഹരിത പഥം' പദ്ധതിയിൽ ഉൾപ്പെടുത്തി ഓയിസ്ക പ്രവർത്തകർ നട്ടുവളർത്തിയ വൃക്ഷങ്ങളാണിവ. ഒയിസ്ക പെരിന്തൽമണ്ണ ചാപ്റ്റർ പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് സി. എച്ച്.നജീബ്, മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. നരേന്ദ്രദേവ്, ജില്ലാ പ്രസിഡന്റ് എം.കെ. കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.