തിരൂരങ്ങാടി: എൻജിനീയറായ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കക്കാട് കരുമ്പിൽ സ്വദേശി പൈനാട്ടിൽ മുസ്തഫ- സുലൈഖ ദമ്പതികളുടെ മകൻ റാഷിദ് മുസ്തഫയെ (25) ആണ് വെള്ളിയാഴ്ച രാത്രി 9 മണിക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുന്ന് വർഷത്തോളമായി ഗുജറാത്തിൽ പൊട്രോൾ എൻജിനീയറിംഗിന് പഠിക്കുകയായിരുന്നു റാഷിദ്. റെയിൽവെ ട്രാക്കിൽ കണ്ട റാഷിദിനെ നാട്ടുകാർ ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കരുമ്പിൽ ജൂമാ മസ്ജിദിൽ കബറടക്കി. സഹോദരങ്ങൾ: റാഫി, ഷമീൽ, സുമയ്യ, മുഫീദ.