മലപ്പുറം: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി സാനുവിന്റെ മൂന്നാം ഘട്ട പ്രചരണ പര്യാടനത്തിന് പെരിന്തൽമണ്ണയിൽ തുടക്കമായി. മേലാറ്റൂർ, വെട്ടത്തൂർ, താഴെക്കോട്, ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ നഗരസഭയിലുമായി 37 കേന്ദ്രത്തിലാണ് ഇന്ന് സ്ഥാനാർഥി എത്തിയത്. മേലാറ്റൂർ പഞ്ചായത്തിലെ എടയാറ്റൂരിൽ രാവിലെ ഒമ്പതിനായിരുന്നു ആദ്യ സ്വീകരണം.എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് സാനുവിന് ലഭിച്ചത്. എല്ലാവരോടും വോട്ട് ചോദിച്ചും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയും മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിച്ചുമുള്ള ചെറു പ്രസംഗമാണ് സ്ഥാനാർത്ഥി നടത്തുന്നത്. താഴെക്കോട് പാണമ്പിയിലാണ് ഇന്നത്തെ പര്യാടനം അവസാനിച്ചത്. സി.പി.എം ജില്ലാ കമ്മറ്റി അംഗം വി.രമേശൻ, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ശ്യം പ്രസാദ് സ്ഥാനാർത്ഥിയുടെ കൂടെയുണ്ടായിരുന്നു.