നിലമ്പൂർ: കുളത്തിൽ വീണ പന്നിക്കുട്ടികളെ അധികൃതരുടെ ഇടപെടലിൽ രക്ഷപ്പെടുപത്തി. മമ്പാട് കോലോത്തുംകുന്ന് ആലുങ്ങത്ത് സലീമിന്റെ വീടിനോടു ചേർന്നുള്ള കുളത്തിലാണ് ഇന്നലെ രാവിലെ മൂന്ന് പന്നിക്കുട്ടികൾ വീണത്. വീട്ടുകാർ ഇക്കാര്യം എമർജൻസി റെസ്ക്യു ഫോഴ്സിനെയും ഫോറസ്റ്റ് ആർ.ആർ.ടിയെയും വിവരമറിയിച്ചു. എമർജൻസി റെസ്ക്യു ഫോഴ്സ് അംഗങ്ങളായ ഷഹബാൻ മമ്പാട്, ബിബിൻ പോൾ, അബ്ദുൽ മജീദ്, ആഷിഖ്.ടി.പി എന്നിവരും ഫോറസ്റ്റ് ആർ.ആർ.ടിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിബിൻ, സി.ടി. കുഞ്ഞാപ്പ, തോമസ്സ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്ഷാപ്രവർത്തനങ്ങൾക്കിടയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇ.ആർ.എഫ് സെക്രട്ടറി ഷഹബാനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.