പരപ്പനങ്ങാടി :നെടുവ ഹരിപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. സി സി ടിവി കാമറയിൽ തന്റെ മുഖം പതിഞ്ഞെന്ന് മനസ്സിലായ കള്ളൻകാമറയും ഊരിക്കൊണ്ടുപോയി. എന്നാൽ കാമറയുടെ ഹാർഡ് ഡിസ്ക്കിൽ നിന്ന് മോഷ്ടാവിന്റെ ചിത്രം പൊലീസിന് ലഭിച്ചു. പൊലീസ് അന്വേഷണം ശക്തമാക്കി.
അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന പാര എടുത്താണ് ഭണ്ഡാരം കുത്തിത്തുറന്നത് . പ്രധാന ഭണ്ഡാരവും സർപ്പക്കാവിന് മുന്നിലുള്ള ഭണ്ഡാരവുമാണ് കുത്തിത്തുറന്നത്. രണ്ടു ദിവസം മുമ്പ് ഭണ്ഡാരം തുറന്ന് പണം എടുത്തതിനാൽ കൂടുതൽ പണം നഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്ന് ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി മധു മരക്കാംതൊടി യും കൗൺസിലർ കൂടിയായ പി.വി തുളസീദാസും പറഞ്ഞു . പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും അവർ പറഞ്ഞു . പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.ഡോഗ് സ്ക്വാഡും പരിശോധന നടത്തി.