മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയനിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ച ജില്ലയിലെ നേതാക്കൾക്ക് മലപ്പുറം ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. നേതാക്കൾക്കുള്ള ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. പി.ഉബൈദുള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ധീൻ, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള വാവൂർ, സംസ്ഥാന ഭാരവാഹികളായ എം അഹമ്മദ്, പി.കെ എം ഷഹീദ്, പി.വി ഹുസൈൻ, കെ.ടി. അമാനുള്ള , ജില്ലാ ജനറൽ സെക്രട്ടറി മജീദ് കാടേങ്ങൽ , എൻ.പി മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.