ganja
.

ചങ്ങരംകുളം: സംസ്ഥാനപാതയിൽ പന്താവൂരിൽ വാഹന പരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ സൽമാനുൽ ഫാരിസ് (24), മുഹമ്മദ് ഷബീർ (24) എന്നിവരാണ് പിടിയിലായത്. പ്രതികൾ കോയമ്പത്തൂരിൽ നിന്നും കഞ്ചാവ് വാങ്ങി ബൈക്കിൽ വരും വഴി ചങ്ങരംകുളം എസ്.ഐ ടി.ഡി.മനോജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഐ.പി.വിജയകുമാരൻ, എസ്.ഐ മനോജ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീലേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്, ശ്രീജിത്ത്, മഹേഷ്, പ്രവീൺ, പീറ്റർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.