മലപ്പുറം: രശ്മി ഫിലിം സൊസൈറ്റിയുടെ 76-ാം രാജ്യാന്തര ചലച്ചിത്രോത്സവ വാർത്തകൾ ഉൾപ്പെടുത്തിയ വാർത്താ തുടർക്കണിയുടെ പ്രകാശനം കുടുംബശ്രീ മിഷൻ ജില്ലാകോ-ഓർഡിനേറ്റർ ഹേമലത നിർവ്വഹിച്ചു.
പ്രസിഡന്റ് മണമ്പൂർ രാജൻബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ വി.പി. അനിൽ, മാദ്ധ്യമ സമിതി ചെയർമാൻ ഐ. സമീൽ, സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു. പ്രസ്‌ക്ലബ്ബ് ഹാളിൽ മാദ്ധ്യമപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം