നിലമ്പൂർ: രാഹുൽ ഗാന്ധിയെ വരവേൽക്കാൻ നിലമ്പൂരിലെ കോൺഗ്ര്സ് പ്രവർത്തകർ സജ്ജമായതായി കെ.പി.സി സി സെക്രട്ടറി വി.എ. കരീം പറഞ്ഞു. തിരഞ്ഞടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ബൂത്ത് തല നേതാക്കളുടെ അടിയന്തര പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുനിസിപ്പൽ കോൺഗ്ര്സ് കമ്മിറ്റി പ്രസിഡന്റ് പാലോളി മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. 27ന് നിലമ്പൂർ പീവീസ് ആർക്കേഡിൽ നടക്കുന്ന യു. ഡി. എഫ് മുനിസിപ്പൽ കൺവെൻ ഷന് ഓരോ ബൂത്തിൽ നിന്നും 25 പേരെ വീതം സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയെ പ്രഖ്യാപിക്കുന്ന ദിവസം നിലമ്പൂരിൽ യു.ഡി. എഫ് തല ആഘോഷം നടത്തും.ആര്യാടൻ ഷൗക്കത്ത്,പത്മിനി ഗോപിനാഥ്, എ.ഗോപിനാഥ്, മൂർക്കൻ കുഞ്ഞു, എം.കെ. ബാലകൃ ഷ്ണൻ, ഷാജഹാൻ പായംപ്പാടം,വി.എ. ലത്തീഫ്, എം. സിക്കന്തർ എന്നിവർ പ്രസംഗിച്ചു.