നിലമ്പൂർ: എടവണ്ണ പഞ്ചായത്ത് വാർഡ് ഏഴിൽ കുണ്ടുതോട് അമ്പലപ്പറമ്പിൽ വി.പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻകല്ല് റബർ എസ്റ്റേറ്റിൽ ഏകദേശം 75ഏക്കറോളം വരുന്ന റബർ തോട്ടത്തിലെ 50ഏക്കറോളം വരുന്ന ഭാഗത്തെ റബർ മരങ്ങൾക്കും കശുവണ്ടി തോട്ടത്തിനും അടിക്കാടുകൾക്കും തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. നിലമ്പൂർ, തിരുവാലി നിലയത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും ഇ.ആർ.എഫ് അംഗങ്ങളും നാട്ടുകാരും ചേർന്ന് ഏകദേശം മൂന്ന് മണിക്കൂറോളം സമയമെടുത്ത് തീ നിയന്ത്രണ വിധേയമാക്കി. തിരുവാലി അസി. സ്റ്റേഷൻ ഓഫീസർ മുനവറുസ്സമാൻ സംഭവ സ്ഥലത്ത് നേതൃത്വം വഹിച്ചു.നിലമ്പൂരിൽ നിന്നും എ.എസ്.ടി.ഒ പി.ബാബുരാജ്, ലീഡിംഗ് ഫയർമാൻ പി.കെ.സജീവൻ ഫയർമാൻ ഡ്രൈവർമാരായ സത്യപാലൻ, വി.പി. നിഷാദ്, ഫയർമാരായ ഇ.എം.ഷിന്റു, വി.സലിം, കെ.അഫ്സൽ, കെ.കെ.അനൂപ്, കെ.പി.അനൂപ്, കെ.സഞ്ജു,തിരുവാലി സ്റ്റേഷനിലെ ലീഡിംഗ് ഫയർമാൻ നസീർ, ഡി.എം ഗിരീഷ് ,എഫ്.ഡി മെഹബൂബ് റഹ്മാൻ, എഫ്.എം ഹബീബ് റഹ്മാൻ, രാജീവ്, അനീഷ്, എച്ച്.ജി. അബ്ദുൾ സലാം, മാത്യു, ഗോപാലകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്..