തവനൂർ: വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തതിനെ തുടർന്നുണ്ടായ മണ്ണ് കൂടിക്കിടക്കുന്നത് നാട്ടുകാരെ വലയ്ക്കുന്നു. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ മണ്ണ് പാറുന്നത് സമീപത്തെ വീട്ടുകാർക്കും വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതമുണ്ടാക്കുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാണ്. തവനൂർ മുതൽ മഠത്തിൽപ്പടി വരെയുള്ള ഭാഗത്താണ് പൊടിശല്യം രൂക്ഷം. ഇതിന് ഉടനടി പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.