f
കഹാർ

താനൂർ: വയനാട് വൈത്തിരിയിൽ യുവാക്കൾ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു. താനാളൂർ പാണ്ടിയാട്ട് ഉരുളിയത്ത് ഇബ്രാഹിമിന്റെ മകൻ കഹാർ ( 28), താനാളൂർ ചുങ്കം സ്വദേശി കോട്ടുമ്മൽ മുഹമ്മദിന്റെ മകൻ സാബിർ(29 ), പൊന്മുണ്ടം സ്റ്റേജ് പടി സ്വദേശി പന്നിക്കോര ഹംസ ഹാജിയുടെ മകൻ സുഫിയാൻ (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൊന്മുണ്ടം സ്റ്റേജ് പടി പാറമ്മൽ കുടുക്കിയേങ്ങൽ സെയ്തലവി ഹാജിയുടെ മകൻ ഷമീമുദ്ദീൻ( 26) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച്ച രാവിലെ എട്ടോടെയായിരുന്നു അപകടം.
ബംഗളൂരുവിൽ നിന്നും തിരൂരിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച മാരുതി കാറും എതിരെ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു
മർജാനാണ് കഹാറിന്റെ മാതാവ് . ഭാര്യ: റാഷിദ, മകൾ: നിഫു. സഹോദരങ്ങൾ: അഫ്‌വ, നാസിഹ്.
സൈനബയാണ് സാബിറിന്റെ മാതാവ്. ഭാര്യ: നുസൈബ, മകൻ ഷാസിൽ.
സഹോദരങ്ങൾ: സാദിഖ്, സ്വാലിഹ്. സാജിദ് സുഹറയാണ് സുഫിയാന്റ മാതാവ്
സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, സാഹിദ്, റഹിയാനത്ത് , ഫർസാന