vv
.

പ​ര​പ്പ​ന​ങ്ങാ​ടി​ ​:​ഏ​റെ​ ​മു​റ​വി​ളി​ക​ൾ​ക്കും​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും​ ​ശേ​ഷം​ ​ക​ൺ​സ്ട്ര​ക്‌​ഷ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പാ​ച്ച്‌​വ​ർ​ക്ക് ​ന​ട​ത്തി​യ​ ​പ​ര​പ്പ​ന​ങ്ങാ​ടി​-​ക​ട​ലു​ണ്ടി​ ​റോ​ഡ് ​ഏ​താ​നും​ ​മാ​സ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​വീ​ണ്ടും​ ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞു.​ 2018​ ​സെ​പ്തം​ബ​ർ​ ​മാ​സം​ ​പാ​ച്ച്‌​വ​ർ​ക്ക് ​പൂ​ർ​ത്തി​യാ​ക്കി​ ​പൊ​തു​മ​രാ​മ​ത്തു​ ​വ​കു​പ്പി​ന് ​കൈ​മാ​റി​യ​താ​ണ് ​റോ​ഡ്.​ ​പി​ന്നീ​ട് ​അ​ധി​കൃ​ത​ർ​ ​തി​രി​ഞ്ഞു​നോ​ക്കു​ക​യേ​ ​ചെ​യ്യാ​ഞ്ഞ​താ​ണ് ​റോ​ഡി​ന്റെ​ ​ദു​ര​വ​സ്ഥ​യ്ക്ക് ​കാ​ര​ണം. തി​ക​ച്ചും​ ​അ​ശാ​സ്ത്രീ​യ​മാ​യാ​ണ് ​പാ​ച്ച്‌​വ​ർ​ക്ക് ​ന​ട​ന്ന​തെ​ന്നും​ ​പൂ​ർ​ണ്ണ​മാ​യും​ ​ടാ​റിം​ഗ് ​ന​ട​ത്ത​ണ​മെ​ന്നും​ ​വ്യാ​പാ​രി​ക​ളും​ ​നാ​ട്ടു​കാ​രും​ ​അ​ന്നേ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​ .​ ​ക്വാ​റി​ ​വേ​സ്റ്റ് ​ഇ​ട്ട് ​കു​ഴി​യ​ട​യ്ക്കാ​നു​ള്ള​ ​ശ്ര​മ​വും​ ​വ്യാ​പാ​രി​ക​ൾ​ ​ത​ട​ഞ്ഞി​രു​ന്നു. കൊ​ട​പ്പാ​ളി,​ ​പ്ര​ശാ​ന്ത് ​ആ​ശു​പ​ത്രി​ ,​ചെ​ട്ടി​പ്പ​ടി​ ,​ ​അ​രി​യ​ല്ലൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​റോ​ഡ് ​കൂ​ടു​ത​ൽ​ ​ത​ക​ർ​ന്നി​ട്ടു​ള്ള​ത്.​ ​റോ​ഡ് ​കു​ണ്ടും​ ​കു​ഴി​യു​മാ​യ​തി​നാ​ൽ​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​അ​പ​ക​ട​ങ്ങ​ൾ​ ​പ​തി​വാ​ണ് .​ ​ചെ​ട്ടി​പ്പ​ടി​ ​ജം​ഗ്ഷ​നി​ൽ​ ​ഇ​ന്റ​ർ​ ​ലോ​ക്ക് ​ചെ​യ്യ​ണ​മെ​ന്ന​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ആ​വ​ശ്യ​വും​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്

ത​ക​ർ​ന്ന​ ​ഭാ​ഗം​ ​വീ​ണ്ടും​ ​പാ​ച്ച്‌​വ​ർ​ക്ക് ​ന​ട​ത്താ​ൻ​ ​ടെ​ൻ​ഡ​ർ​ ​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ജ്ഞാ​പ​നം​ ​നി​ല​വി​ൽ​ ​വ​ന്ന​തി​നാ​ൽ​ ​എ​ഗ്രി​മെ​ന്റ് ​ചെ​യ്യാ​നാ​യി​ല്ല.​ ​പൂ​ർ​ണ്ണ​ ​തോ​തി​ലു​ള്ള​ ​റ​ബ്ബ​റൈ​സിം​ഗി​നാ​യി​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​പ്ര​പ്പോ​സ​ൽ​ ​ന​ൽ​കി​യി​ട്ടു​ണ്ട്
അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നീ​യർ
പൊ​തു​മ​രാ​മ​ത്തു​ ​വ​കു​പ്പ്