തിരൂരങ്ങാടി : കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ടി.കെ മുഹ്‌യുദ്ദീൻ ഉമരി ( 84) അന്തരിച്ചു. സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന കെ.എം. മൗലവിയുടെ മകനാണ്. വളവന്നൂർ അറബിക് കോളേജിൽ പത്ത് വർഷത്തോളം അദ്ധ്യാപകനായിരുന്നു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സ്ഥാപക അംഗമാണ്. ഐ.എസ് .എം സംസ്ഥാന പ്രസിഡന്റ്, കെ.എൻ.എം സംസ്ഥാന കമ്മിറ്റി അംഗം, അഹ്‌ലെ ഹദീസ് ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പുളിക്കൽ ജാമിഅ സലഫിയ അദ്ധ്യാപകൻ, തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു. പുസ്തകങ്ങളും വിവർത്തനഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ സൈനബ. മക്കൾ: ഷമീമ . സുബൈദ, ജുമാന, മാജിദ, സനാബി, യഹ്‌യ, നൗഫൽ, റഷാദ്. മരുമക്കൾ: പരേതനായ എൻ.പി. അലി ഹസ്സൻ, എം.ഐ അബ്ദുറഹ്മാൻ, എ.ബി മുഹമ്മദ്, കെ.എ അബ്ദുൾ കബീർ, അബ്ദുൾ റസാഖ് , ഷമീറ, ലീന, സഹീറ. മൃതദേഹം ഇന്ന് രാവിലെ എട്ടുമുതൽ തിരൂരങ്ങാടി യത്തീംഖാനയിൽ പൊതുദർശനത്തിന് വയ്ക്കും. .മയ്യിത്ത് നമസ്‌കാരം രാവിലെ 11ന് യത്തീം ഖാന മസ്ജിദിൽ നടക്കും.