താനൂർ: സാമൂഹ്യവിരുദ്ധ പ്രവർത്തനം തടയൽ(കാപ്പ) വകുപ്പ് പ്രകാരം ഒട്ടുംപുറം സ്വദേശി വടക്കത്ത് ശിഹാബിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് വിൽപ്പന നടത്തുന്ന ഇയാൾക്കെതിരെ താനൂർ പൊലീസിൽ രണ്ടും പാലക്കാട് എക്സൈസിൽ ഒരു കേസും നിലവിലുണ്ട്. കഞ്ചാവ് വിൽപ്പനയെ തുടർന്ന് പുത്തൻതെരുവിൽ ഉണ്ടായ സംഘർഷത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്. താനൂർ സിഐ എ.എം. സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച പകൽ ഒട്ടുംപുറത്തുവച്ചാണ് ഇയാളെ പിടികൂടിയത്. രണ്ട് കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പുറത്തിറങ്ങിയതിനു ശേഷവും കഞ്ചാവ് വിൽപന നടത്തിയിരുന്നു.
പാലക്കാട് ചിറ്റൂരിൽ ബസ്സിൽ കഞ്ചാവ് കടത്തുമ്പോഴും ഇയാൾ പിടിയിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.