മലപ്പുറം: :രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായതിനെ തുടർന്ന് നാടെങ്ങും യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ളാദത്തിന്റെ നിമിഷങ്ങളായി . വാനോളം ആവേശമാക്കി മാറ്റിയ പ്രവർത്തകർ നടത്തിയ പ്രകടനങ്ങൾ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പ്രചാരണം കൂടിയായി. യുവാക്കളുടെ ഹരമായി മാറിയ രാഹുൽ സ്ഥാനാർഥിയായത് യുവജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ആഹ്ളാദം പ്രകടിപ്പിച്ചും അഭിവാദ്യമർപ്പിച്ചും നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.
വള്ളിക്കുന്ന് അത്താണിക്കൽ, ചേലേമ്പ്ര ഇടിമുഴിക്കൽ, അരിയല്ലൂർ കൊടക്കാട് എന്നിവിടങ്ങളിൽ പ്രകടനം നടന്നുതേഞ്ഞിപ്പലം പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ചേളാരിയിൽ പ്രകടനം നടത്തി.പിവി മൊയ്ദ്ധീൻ മാസ്റ്റർ. എം സുലൈമാൻ,ടി പി മുഹമ്മദ് ഉസ്മാൻ,കാട്ടീരി സൈതലവി,മുഹമ്മദ് കുട്ടി മാതാപ്പുഴ,പി എം മുഹമ്മദ് അലി ബാബു, കെ.പ്രസന്നൻ, എം.ശിവരാമൻ , എ പി മുഹമ്മദ്, പി മുഹമ്മദ് ഹാജി,ടി പി സുരേന്ദ്രൻ,കെ പി മുസ്തഫ,കെ സൈനുദ്ദീൻ, കെ.അസീസ് , കെ ഇ .ഉണ്ണിക്കമ്മു, എ പി.സലീം,കെ.ശ്രീശൻ, കെ ടി.ജാഫർ ,ടി പി നബിൽ, കെ.നിസാം, കെ.ശാക്കിർ ,ടി പി.അൻവർ ,ടി പി.രാഹുൽ നേതൃത്വം നൽകി. വള്ളിക്കുന്ന് പഞ്ചായത്തിൽ കെ. നിസാർ, സി ഉണ്ണി മൊയ്തു, ലത്തീഫ് കല്ലിടുമ്പൻ, എന്നിവർ നേതൃത്വം നൽകി . അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോട് കൂടി വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആഹ്ലാദ പ്രകടനവും ലഡു വിതരണവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ലത്തീഫ് കല്ലുടുമ്പൻ, വൈസ് പ്രസിഡന്റ് അഡ്വ.രവി മംഗലശ്ശേരി ജനറൽ സെക്രട്ടറിമാരായ ആബിദ് .ഐ .പി ,സലീഷ്.വി വി, അഖീഷ്.എ.എം ,എം.പി.വിനയൻ , എം.കെ.ശഫ്രീൻ ,പി.ടി.അഷ്രഫ് ,അനിൽകുമാർ .യു. വിഗ്നേഷ്.എ.എം, വിജയൻ വള്ളിക്കുന്ന് നേതൃത്വം നൽകി. രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം അറിഞ്ഞതോടെ മലപ്പുറം: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നൂറുകണക്കിന് പ്രവർത്തകരെത്തി ആഹ്ലാദം പങ്കിട്ടു. ഇന്ത്യയിലെ പ്രധാനമന്ത്രി പദത്തിലേക്ക് പ്രതീക്ഷിക്കുന്ന രാഹുൽഗാന്ധി വയനാട് ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് പറഞ്ഞു.
കേരളത്തിൽ ആഞ്ഞടിക്കുന്ന യുഡിഎഫ് തരംഗത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം. രാഹുൽഗാന്ധിക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയുന്നുവെന്ന വ്യക്തിപരമായ സന്തോഷവും കൂടിയുള്ള മണ്ഡലത്തിലെ ഒരു വോട്ടറാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു. ഡിസിസിയുടെയും യുഡിഎഫിന്റേയും ആവർത്തിച്ചുള്ള അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എഐസിസിയോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. വലിയ ഉത്തരവാദിത്വത്തോടെ ജില്ലാ കോൺഗ്രസ് കമ്മറ്റിയും കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായി സ്ഥാനാർത്ഥിയുടെ ഉജ്ജ്വല വിജയത്തിനായി രംഗത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വികസന സ്വപ്നങ്ങൾക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ടാണ് രാഹുൽഗാന്ധിയുടെ കടന്നുവരവെന്നും വലിയ ഒരു ഭൂരിപക്ഷം ജനങ്ങൾ അദ്ദേഹത്തിന് നൽകുമെന്നും മുൻ മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു.
വയനാട് ലോകസഭാ മണ്ഡലത്തിലെ ഒരു നിയോജകമണ്ഡലമായ വണ്ടൂരിൽ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനുവേണ്ടി കഠിന പ്രയത്നം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി വയനാട് മത്സരിക്കുന്നുവെന്നത് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർക്കും യുഡിഎഫ് പ്രവർത്തകർക്കും ഏറെ അഭിമാനം നൽകുന്നുവെന്ന് കെപിസിസി സെക്രട്ടറി കെപി അബ്ദുൽ മജീദ് പറഞ്ഞു.
50 ാം പിറന്നാൽ ആഘോഷിക്കുന്ന ജില്ലക്ക് ലഭിച്ച സമ്മാനമാണ് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം. പാർശ്വവത്കരിക്കപ്പെട്ട ആദിമ നിവാസികളുടെ കൂടി പ്രതിനിധിയായി രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുന്നുവെങ്കിൽ അത് രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു